തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയം ആക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് വനിതാ മതിലിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ആളുകളെ ഭിന്നിപ്പിക്കുന്നതല്ല മറിച്ച് ഐക്യത്തിലേക്ക് കൊണ്ടുപോകുന്നതാണ് വനിതാ മതില്‍ .
വനിതാ മതില്‍ വര്‍ഗീയമതിലെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുമെന്നും ആക്ഷേപമുയര്‍ന്നു . എന്നാല്‍ സ്ത്രീകള്‍ കെട്ടി പടുത്ത മതില്‍ രാജ്യത്തിന്‍റെ മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും സ്ത്രീപുരുഷ സമത്വവുമാണ് മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments