തിരുവനന്തപുരം : വനിതാ മതിലിനെ പൊളിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടക്കുന്നതായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ ഈ ശ്രമങ്ങളൊന്നും വിലപ്പോവിലെന്നും വനിതാ മതില്‍ വന്‍ വിജയമായി മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലോകം കണ്ട അത്ഭുതമായി വനിതാമതില്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനെന്ന പേരില്‍ ജനുവരി ഒന്നാം തീയ്യതി വൈകുന്നേരമാണ് സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. മതിലില്‍ 30 ലക്ഷം വനിതകള്‍ അണിനിരക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം.
Post Your Comments