കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ 2019 ഡിസംബറോട് കൂടി സാധ്യമാകുമെന്ന് കെഎംആര്‍എല്‍. കൊച്ചി നഗര ഗതാഗതത്തെ ഒരൊറ്റ പൊതു ഗതാഗത സംവിധാനത്തിന് കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നത്. നൂറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളാണ് ഈ പദ്ധതിയിലേക്കായി വാങ്ങുവാനായി ഉദ്ദേശിക്കുന്നത് . ജല മെട്രോ സാധ്യമാകുന്നതോടെ ജലമാര്‍ഗം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുമെന്നുളള പ്രതീക്ഷയിലാണ് അധികൃതര്‍.
കൊച്ചി മെട്രോയുമായി ചേര്‍ന്നാണ് പദ്ധതി നടത്തുന്നത്. പദ്ധതി നടത്തിപ്പിനായി മറ്റൊരു കമ്പനി രൂപീകരിക്കും. 78 കിലോമീറ്റര്‍ നീളമുളള ജലപാതയാണ് കെഎംആര്‍എല്‍ രൂപപ്പെടുത്തുന്നത്. പദ്ധതിയുടെ ഭാഗമായി 19 ബോട്ടു ജെട്ടികള്‍ പുതുതായി നിര്‍മിക്കും. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന 23 ബോട്ടുകള്‍ക്കൊപ്പം 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളും പദ്ധതിയിലുണ്ട്
Post Your Comments