Latest NewsKerala

വരാപ്പുഴ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം: ആരോപണവുമായി കുടുംബം

കൊച്ചി : വരാപ്പുഴയില്‍ കസ്റ്റഡി മരണക്കേസ് സിപിഎം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി മരിച്ച ശ്രീജിത്തിന്റെ കുടുംബം. പ്രതികളായ പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തത് ഇതിന് തെളിവാണ്. അതേസമയം സി പി എം നേതാവ് പി രാജീവിന് കേസിലുള്ള പങ്ക് പുറത്തുവരണം. പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിനുള്ള താല്‍പര്യത്തില്‍ ദുരൂഹതയുണ്ടെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു.

ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്ജിനും,സി പി എം നേതാവ് പി രാജീവിനും കേസിലുള്ള പങ്കാളിത്തം പുറത്തുവരാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങളെന്നും ശ്രീജിത്തിന്റെ അമ്മ ആരോപിച്ചു.

അതേസമയം ഭര്‍ത്തിവിന്റെ മരണത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരാന്‍ സി ബി ഐ അന്വേഷണമെന്ന ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button