Latest NewsKerala

വനിതാ മതിൽ ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെ ; മുഖ്യമന്ത്രി

തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ തന്നെയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിൽ പോകണോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാം. എന്നാൽ സുപ്രീം കോടതി വിധി പ്രകാരം പുരുഷനും സ്ത്രീക്കും തുല്യ ആരാധനാവകാശമാണുള്ളത്. സ്ത്രീകളുടെ അവകാശ സംരക്ഷണം വർഗ സമരത്തിന്റെ ഭാഗമാണ്. അത് കമ്മ്യൂണിസ്റ്റ് രീതി തന്നെയാണെന്നും ശബരിമലയിലെ പല ആചാരങ്ങളും പിന്നീട് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എൻ എസ് എസിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയുണ്ടായി. നവോത്ഥാന പാരമ്പര്യമുള്ള സംഘടന അയ്യപ്പ ജ്യോതിയെ പിന്തുണയ്ക്കുകയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button