തിരുവനന്തപുരം: കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് വിഎസ്. അച്യുതാനന്ദന്. . വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ചുവട് വെച്ച് കടന്ന് വന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി നേതാവ്, എഴുത്തുകാരന്, നിയമസഭാ സാമാജികന്, മനുഷ്യസ്നേഹി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹന്‍.
എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്ന സ്ഥാനത്തിരിക്കെ കെഎസ്യു ഗുണ്ടകളുടെ കത്തിമുന ചലനശേഷി നഷ്ടപ്പെടുത്തിയെങ്കിലും നഷ്ടപ്പെടാത്ത മനോബലത്തോടെ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോയ സഖാവിന്റെ വേര്‍പാട് വ്യക്തിപരമായും വേദനക്കിടക്കുന്നുവെന്ന് വിഎസ് പറഞ്ഞു.
Post Your Comments