റിയാദ്: സൗദി തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ അവസരം ഏറെയുളളത് വിനോദ സഞ്ചാര മേഖലയിലാണെന്ന് ശൂറാ കൗണ്‍സില്‍. അതുകൊണ്ടുതന്നെ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്നും ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ചു.
ദേശീയ വിനോദ സഞ്ചാര, പൈതൃക അതോറിറ്റി വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനത്തിലാണ് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഒരുക്കണമെന്ന് ശൂറ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയത്. വിദ്യാസമ്പന്നരായ വനിതകള്‍ യുവാക്കള്‍ എന്നിവര്‍ക്ക് വിനോദ സഞ്ചാര മേഖലയില്‍ മതിയായ തൊഴില്‍ നല്കാന് കഴിഞ്ഞിട്ടില്ല. ഇത് ഗൗരവമായി പരിഗണിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ശൂറാ കൗണ്‍സില്‍ അംഗം ഡോ. ഫഹദ് ബിന്‍ ജുമുഅ പറഞ്ഞു.
Post Your Comments