ന്യൂഡല്‍ഹി : അസത്യമായ കാര്യം വീണ്ടും ആവര്‍ത്തിച്ചാല്‍ അതൊരിക്കലും സത്യമായി മാറില്ലെന്ന് കോണ്‍ഗ്രസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. . റാഫേല്‍ വിവാദമുയര്‍ത്തി കോണ്‍ഗ്രസ് ലോക്സഭയില്‍ പുലര്‍ത്തുന്ന നിലപാടിനോട് വിമര്‍ശനമായാണ് അദ്ദേഹം പ്രതികരിച്ചത്.
ഡിസംബര്‍ 11ന് പാര്‍ലമെന്റിന്റെ ശെെത്യകാല സമ്മേളനം ആരംഭിച്ചത് തൊട്ട് റാഫേല്‍ വിഷയം ഉയര്‍ത്തി കാട്ടി സഭ പ്രതിപക്ഷം സംതഭിപ്പിക്കുകയാണ്.
റാഫേല്‍ ആരോപണത്തിലെ അന്വേഷണം ജെ.പി.സിക്ക് വിടണമെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആവശ്യം. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതാണ് വില പുറത്ത് വിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആരോപിച്ചു. വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും സര്‍ക്കാര്‍ അതിന് തയ്യാറായിട്ടും കോണ്‍ഗ്രസ് അതിന് തയ്യാറാകാതെ ഓടിപ്പോകുകയുമാണെന്നുമാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.
ഇതേ സമയം അണ്ണാ ഡി.എംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനെ തുടര്‍ന്ന് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായിരുന്നില്ല.
Post Your Comments