തിരുവനന്തപുരം: ക്ഷേത്രനടയില്‍ ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാണാതായ സമീപവാസിയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. ഇദ്ദേഹം എഴുതിയതെന്നു കരുതുന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചതായും പൊലീസ് പറഞ്ഞു.
വിഴിഞ്ഞം മുക്കോല പേരയില്‍ മേലെ സരസ്വതി ദേവി ക്ഷേത്രനടയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രത്തില്‍ വിളക്കു വയ്ക്കാന്‍ വന്ന സ്ത്രീയാണ് ആദ്യം കണ്ടത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ചെടികള്‍ ചൂടേറ്റു വാടിയ നിലയിലാണ്. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞിട്ടുണ്ട്. സമീപത്തുനിന്ന് ഒരു പ്ലാസ്റ്റിക് കുപ്പിയും കണ്ടെത്തി.
Post Your Comments