Latest NewsIndia

യുജിസി നെറ്റ് ഫലപ്രഖ്യാപന തീയതി നിശ്ചയിച്ചു

ന്യൂഡല്‍ഹി: ഡിസംബറില്‍ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവിട്ടു. എന്‍.ടി.എയുടെ ntanet.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നാണ് ഇത് ലഭ്യമാകുക. വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഉദ്യോഗാര്‍ഥികള്‍ക്ക് ഉത്തരസൂചിക കാണാവുന്നതാണ്. അതേസമയം പരീക്ഷയുടെ ചോദ്യപ്പേപ്പറും ഉദ്യോഗാര്‍ഥികള്‍ രേഖപ്പെടുത്തിയ ഉത്തരങ്ങളും നേരത്തേ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഡിസംബര്‍ 18 മുതല്‍ 22 വരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തിയത്. ഓണ്‍ലൈന്‍ വഴിയായിരുന്നു പരീക്ഷ. ഉത്തര സൂചിക കൂടി പ്രസിദ്ധപ്പെടുത്തിയതോടെ ഉദ്യോഗാത്ഥികള്‍ക്ക് സ്വന്തം ഉത്തരങ്ങള്‍ ഇതുമായി ഒത്തു നോക്കാം. കൂടാതെ പരാതികള്‍ ഉണ്ടെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് എന്‍.ടി.എയുടെ ശ്രദ്ധയില്‍പ്പെടുത്താനുമാകും. ജനുവരി 10ന് ഫലപ്രഖ്യാപനമുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button