Latest NewsIndia

മോദി സര്‍ക്കാര്‍ നുണകള്‍ നിര്‍മ്മിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്ന് ഏ കെ ആന്റണി

ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ മൊഴികളില്‍ പ്രതികരണവുമായി മുന്‍ പ്രതിരോധ വകുപ്പ് മന്ത്രി എകെ ആന്റണി രംഗത്തെത്തി. യുപിഎ ഭരണകാലത്ത് പ്രതിരോധ ഇടപാടുകളില്‍ അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തേ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിച്ച ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയയുടെ പേര് പരാമര്‍ശിച്ചതായും ഇറ്റാലിയന്‍ സ്ത്രീയുടെ മകന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്ന് പറഞ്ഞതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞിരുന്നു.മോദി സര്‍ക്കാര്‍ നുണകള്‍ നിര്‍മ്മിക്കുന്നതിനായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button