തിരുവനന്തപുരം : പുതുവർഷ ആഘോഷങ്ങൾക്ക് വെളിച്ചം നൽകാൻ പടക്കങ്ങളെത്തി.പൂത്തിരിയും മത്താപ്പുമായി നാട്ടിൽ ആഘോഷത്തിന് ‘തിരി’ കൊളുത്താൻ പടക്ക കമ്പനികളും സജീവമായി. ഇന്ത്യൻ, ചൈനീസ്, ഫാൻസി പടക്കങ്ങളാണ് ആകാശ ദീപക്കാഴ്ചയൊരുക്കാൻ എത്തിയിരിക്കുന്നത്. ഇവ പലനിറത്തിലും പല വലിപ്പത്തിലും ലഭിക്കുന്നു.
ഒരു തവണ തിരികൊളുത്തിയാൽ 6 സെക്കൻഡ് ഇടവിട്ട് വിസിലടിച്ച് മുകളിലോട്ട് പായുന്ന ‘മ്യൂസിക്കൽ’ ഇനം 650 രൂപായ്ക്ക് വിപണിയിൽ ലഭ്യമാണ്. ഓട്ടമാറ്റിക് പടക്കങ്ങൾക്കും ആവശ്യക്കാർ ഏറെ. മയിൽപ്പീലി വിടർത്തി ആടുന്ന കുരവപ്പൂവിന് 200 രൂപയാണ് വില. 80 അടിയോളം ഉയരത്തിൽ പോയി പൊട്ടി വിരിയുന്നത് മുതൽ 400 അടി ഉയരത്തിൽ 8 മീറ്റർ ചുറ്റളവിൽ പൊട്ടുന്ന സൂര്യകാന്തി പടക്കവും 60 മുതൽ 650 രൂപ വരെ വിലയിൽ വിപണിയിൽ ലഭ്യമാണ്.
20 അടി ഉയരത്തിൽപോയി നക്ഷത്രങ്ങൾ മിന്നിച്ച് ശബ്ദങ്ങളുമായി വിസ്മയ കാഴ്ച ഒരുക്കുന്ന കുരവപ്പൂവിന് 10 മുതൽ 400 രൂപ വരെ വിലവരും. തറചക്രത്തിന് 10 മുതൽ 100 രൂപവരെയാണ് വില.
Post Your Comments