വെറുതേയിരിക്കുമ്പോള്‍ നിങ്ങള്‍ സ്ഥിരമായി യുട്യൂബ് വീഡിയോകള്‍ കാണുന്ന ആളാണോ, എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഈ സ്വഭാവം നിങ്ങളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും സാരമായി ബാധിക്കും.യുട്യൂബ് വീഡിയോകളുടെ വൈകാരിക സ്വാധീനമെന്ന വിഷയത്തില്‍ സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്സണാലിറ്റി സയന്‍സ് ജേണലിന്റെ പഠന ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പകര്‍ച്ച വ്യാധികള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുപോലെതന്നെയാണ് ഇതും സംഭവിക്കുന്നത്.
നിരന്തരം കാണുന്ന വീഡിയോകള്‍ക്ക് സമാനമായ വീഡിയോകളായിരിക്കും യുട്യൂബ് നിങ്ങള്‍ക്ക് മുന്നിലെത്തിക്കുക. അതുകൊണ്ടുതന്നെ കാണുന്ന വീഡിയോകള്‍ക്കനുസരിച്ചുള്ള മാനസിക നിലയിലേക്ക് ഓരോരുത്തരും മാറുകയും ചെയ്യും.വെറുതേയിരിക്കുമ്പോള്‍ യുട്യൂബില്‍ വീഡിയോകള്‍ ഓടിച്ച് കാണുന്ന ശീലമുള്ളവര്‍ ഏറെ സൂക്ഷിക്കേണ്ടതുണ്ട്. അവരുടെ വൈകാരിക നിലയെ അവരറിയാതെ തന്നെ ഇത്തരം സോഷ്യല്‍മീഡിയ സൈറ്റുകള്‍ സ്വാധീനിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
നെഗറ്റീവ് വീഡിയോകളാണ് നിങ്ങള്‍ നിരന്തരം കാണുന്നതെങ്കില്‍ അതേരീതിയിലായിരിക്കും ജീവിതത്തിലും സ്വഭാവത്തിലും പ്രതിഫലിക്കുക. ഇനി പോസിറ്റീവ് വീഡിയോകളാണ് നിങ്ങള്‍ക്ക് മുന്നിലെത്തുന്നതെങ്കില്‍ അങ്ങനെയും മാറ്റമുണ്ടാകാം. ഈ സ്വാധീനം ചിലപ്പോള്‍ ദീര്‍ഘകാലം ഒരാളില്‍ തുടരാം, ചിലപ്പോള്‍ അത് കുറച്ചു കാലത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. മനസിനേയും ശരീരത്തേയും സ്വാധീനിക്കാന്‍ നിരന്തരം കാണുന്ന യൂട്യൂബ് വീഡിയോകള്‍ക്കു സാധിക്കും എന്നു തന്നെയാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്.
Post Your Comments