KeralaLatest News

മുല്ലപ്പള്ളിയുടെ കേരളയാത്ര ഫെബ്രുവരിയില്‍

തിരുവനന്തപുരം : ഫെബ്രുവരി ആദ്യ വാരം കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന കേരളയാത്ര സംഘടിപ്പിക്കും. ഇന്നലെ ചേര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നും രാഷ്ട്രീയ കാര്യ സമിതിയില്‍ ആവശ്യമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ കെപിസിസി പ്രസിഡണ്ട് മുലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെ യോഗം ചുമതലപ്പെടുത്തി.

വനിതാ മതിലിനെ നിയമപരമായി നേ നേരിടും, കുടുംബ ശ്രീ, തൊഴിലുറപ്പ് ജിവനക്കാരെ എന്നിവരെ വനിതാമതിലിന് ഉപയോഗിച്ചാല്‍ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും യോഗം തീരുമാനം കൈക്കൊണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button