സരംഗ്പൂര്‍: വിവാദങ്ങളിൽ നിന്ന് ഹനുമാന് മോചനമില്ല. ഇപ്പോൾ പുതിയ വിവാദമാണ് ഗുജറാത്തിലെ ഒരു ക്ഷേത്രത്തിൽ നിന്ന് വരുന്നത്. ഗുജറാത്തില്‍ ഹനുമാന്‍ വിഗ്രഹത്തെ വിശ്വാസികള്‍ സാന്തക്ലോസ് വസ്ത്രം ധരിപ്പിച്ചത് ആണ് പുതിയ വിവാദം. യു.എസിലെ ഹനുമാന്‍ ഭക്തരാണ് ഈ വസ്ത്രം അയച്ചുനല്‍കിയതെന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്.
‘വസ്ത്രം കമ്പിളിയുടേതാണ്. അതിനാല്‍ ദൈവത്തെ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കു’മെന്നും ഇവര്‍ പറയുന്നു. അതെ സമയം വസ്ത്രം സാന്തക്ലോസിന്റേതല്ലെന്നാണ് ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ സ്വാമി വിവേക്‌സാഗര്‍ മഹാരാജ് പറയുന്നത്. ‘ വെല്‍വെറ്റുകൊണ്ടാണ് വസ്ത്രംനിര്‍മിച്ചത്. അതിനാല്‍ ഞങ്ങള്‍ ഹനുമാനെ അത് ധരിപ്പിക്കാന്‍ ശ്രമിച്ചു.
ആരുടെയും വികാരം വ്രണപ്പെടുത്തുകയെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെ’ന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിഷേധവുമായി നിരവധിപേര്‍ രംഗത്തെത്തിയതോടെ അധികൃതര്‍ ഹനുമാന്റെ വസ്ത്രം മാറ്റി പ്രശ്‌നം ഒഴിവാക്കുകയായിരുന്നു.
Post Your Comments