Latest NewsIndia

ബ്രാഹ്മണര്‍ക്ക് മാത്രം ജോലി: പത്രപ്പരസ്യം നല്‍കിയ സ്വകാര്യകമ്പനി ക്ഷമാപണവുമായി രംഗത്ത്

വിവിധ വിഭാഗങ്ങളിലേക്ക് ജനറല്‍ മാനേജര്‍ തസ്തികകളിലേക്ക് ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതി എന്നായിരുന്നു ഇവർ പത്രപ്പരസ്യം നല്‍കിയത്.

ചെന്നൈ: ജോലി ഒഴിവുകളില്‍ ബ്രാഹ്മണര്‍ക്ക് മാത്രം അവസരമെന്ന് കാണിച്ച്‌ നല്‍കിയ പരസ്യത്തിനെതിരെ വിമര്‍ശനം രൂക്ഷമായതോടെ ക്ഷമാപണവുമായി സ്വകാര്യ കമ്പനി. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയായ അക്കോര്‍ ആണ് അഡയാര്‍ ടോക്ക് എന്ന് പ്രാദേശിക പത്രത്തില്‍ പരസ്യം നല്‍കിയത്. വിവിധ വിഭാഗങ്ങളിലേക്ക് ജനറല്‍ മാനേജര്‍ തസ്തികകളിലേക്ക് ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതി എന്നായിരുന്നു ഇവർ പത്രപ്പരസ്യം നല്‍കിയത്.

 

അഡയാര്‍ ടോക്ക് എന്ന പ്രാദേശിക പത്രത്തിലാണ് പരസ്യം നല്‍കിയത്. പിന്നീട് പരസ്യത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വിമര്‍ശനമുയരുകയും ചെയ്തതോടെ വിശദീകരണവുമായി കമ്ബനി അധികൃതരെത്തുകയായിരുന്നു. സസ്യാഹാരം മാത്രം കഴിക്കുന്നവരെന്നാണ് കമ്പനി ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍, പത്രസ്ഥാപനം അത് ബ്രാഹ്മണര്‍ എന്നാക്കി പ്രസിദ്ധീകരിച്ചുവെന്നുമായിരുന്നു ഫെയ്‌സ് ബുക്കിലൂടെ നടത്തിയ ആദ്യ വിശദീകരണം.വിശദീകരണത്തിന് ശേഷവും പ്രതിഷേധം ശക്തമായതോടെയാണ് ക്ഷമാപണവുമായി കമ്പനി രംഗത്തെത്തിയത്.

ഇത് മനുഷ്യന് പറ്റിയ തെറ്റാണ്. ചൈന, യൂറോപ്പ് എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള അന്താരാഷ്ട്ര കമ്പനിയാണെന്നും പരസ്യത്തില്‍വന്ന തെറ്റിന്റെ പേരില്‍ എച് ആര്‍ വിഭാഗത്തിനെതിരേ നടപടിയെടുക്കുമെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇന്ത്യയിലെ 70 ശതമാനം ആളുകളും മാസാഹാരികളാണ്. തീര്‍ച്ചയായും നിങ്ങള്‍ ജാതീയതയാണ് ഉയര്‍ത്തിക്കാട്ടിയത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നുംകോടതി നടപടികള്‍ നേരിടേണ്ടി വരുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button