ന്യൂഡല്‍ഹി : ട്രെയിനുകളില്‍ പരസ്യം പതിപ്പിക്കുന്നതിന് പുത്തന്‍ നയം പരീക്ഷിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകളില്‍ പരസ്യം നല്‍കുവാന്‍ കമ്പനികള്‍ റെയില്‍വേക്ക് പണം നല്‍കേണ്ട, പകരം അത്രയും രൂപയ്ക്കുള്ള ഉത്പന്നങ്ങള്‍ റെയില്‍വേയ്ക്ക് നല്‍കിയാല്‍ മതി.
നാണയങ്ങള്‍ നിലവിലാതിരുന്ന കാലത്ത് സാധനങ്ങള്‍ അന്യോന്യം കൈമാറ്റം ചെയ്യാന്‍ പ്രചാരത്തിലുണ്ടായിരുന്ന രീതിയായിരുന്നു ബാര്‍ട്ടര്‍ സമ്പ്രദായം
റെയില്‍വേ ബോര്‍ഡിന് കീഴിലുളള ട്രാന്‍സ്ഫര്‍മേഷന്‍ സെല്‍ തയ്യാറാക്കിയ കരട് നയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ആലോചന. ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശം ഡിസംബര്‍ 27 ന് ജനറല്‍ മാനേജര്‍മാര്‍ക്ക് ലഭിച്ചു. യാത്രക്കാരെയും പരസ്യ ദാതാവിനെയും ഒരേ സമയം സന്തുഷ്ടരാക്കാനും ചെലവ് കുറയ്ക്കാനുമാണ് റെയില്‍വേയുടെ ശ്രമം.
Post Your Comments