Latest NewsInternational

ഫ്രഞ്ച് പോരാളി ജോർജസ് ലോങ്ങർ അന്തരിച്ചു

പാരിസ്•ജർമനിയുടെ മുന്നേറ്റത്തിനെതിരേ പോരാടി രണ്ടാം ലോകയുദ്ധകാലത്ത് അനേകം ജൂതക്കുട്ടികളെ രക്ഷിച്ച ഫ്രഞ്ച് പോരാളി ജോർജസ് ലോങ്ങർ (108 ) അന്തരിച്ചു. സ്ട്രാറ്റ്സ്ബർഗിൽ ജൂതകുടുംബത്തിലാണ് ജോർജസ് ലോങ്ങറിന്റെ ജനനം. നാല്പതുകളിൽ ഫ്രഞ്ച്‌ സൈന്യത്തിൽ പ്രവർത്തിക്കവേ നാസിസൈന്യം പിടികൂടി യുദ്ധത്തടവുകാരുടെ കൂടെ പാർപ്പിച്ചെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടു.

ഫ്രാൻസിലെത്തി കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത ജൂതരക്ഷിതാക്കളുടെ കുട്ടികളെ സഹായിക്കാൻ രൂപവത്കരിച്ച ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഇത്തരത്തിൽ ജോർജസ് 350 ലധികം കുട്ടികളെ രക്ഷിച്ചതായാണ് പറയപ്പെടുന്നത്.അവർക്ക് സ്വിറ്റ്സർലൻഡിലേക്ക് കടക്കാൻ വഴിയൊരുക്കുകയും ചെയ്തു.

2005-ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ രാജ്യത്തെ പരമോന്നത ബഹുമതിയായ ലിജിയൻ ഡി ഓണർ നൽകി ആദരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button