
വിജയവാഡ : പ്രമുഖ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക് . ഈ ക്ഷേത്രത്തില്‍ പുതിയ നിയമം. ജനുവരി ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ജനുവരി ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വിജയവാഡയിലെ ശ്രീ ദുര്‍ഗാ മല്ലേശ്വര സ്വാമി ക്ഷേത്രത്തിലാണ് വസ്ത്രധാരണത്തില്‍ കര്‍ശന നിയമം കൊണ്ടുവന്നിരിക്കുന്നത്.
ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ പരമ്പരാഗത വസ്ത്രരീതി സ്വീകരിക്കണമെന്ന നിര്‍ദ്ദേശമാണ് വിജയവാഡയിലെ ശ്രീ ദുര്‍ഗാ മല്ലേശ്വര സ്വാമി ക്ഷേത്രത്തിലെ അധികൃതര്‍ ഭക്തജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജനുവരി ഒന്നുമുതല്‍ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കേണ്ടി വരും.
ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കനക ദുര്‍ഗാ അമ്മാവെറ ദര്‍ശിക്കാനെത്തുന്ന പുഷന്മാരായ ഭക്തര്‍ ഇനിമുതല്‍ ഷോട്ട്‌സും, സ്ത്രീകള്‍ ജീന്‍സ് പാവാട എന്നിവ ധരിക്കുന്നതും കര്‍ശനമായി വിലക്കിയിരിക്കുകയാണെന്ന് ക്ഷേത്രത്തിലെ എക്‌സ്‌ക്യുട്ടീവ് ഓഫീസര്‍ കോടേശ്വരമ്മ പറഞ്ഞു.
സത്രീകള്‍ പരമ്പരാഗത വസ്ത്രധാരണ രീതിയായ സാരി ധരിച്ചെത്തണമെന്നത് നിര്‍ബന്ധമാണെന്നും അവര്‍ വ്യക്തമാക്കി. അല്ലാത്ത പക്ഷം ദര്‍ശനത്തിനെത്തുന്നവരെ കടത്തി വിടില്ലെന്നും കൂ്ട്ടിച്ചേര്‍ത്തു. ജീന്‍സു പോലെയുള്ള വസ്ത്രം പാശ്ചാത്യ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഭക്തര്‍ ഞങ്ങളുമായി സഹകരിക്കണമെന്നും അവര്‍ പറഞ്ഞു.
ഹിന്ദു ആചാരപ്രകാരമുള്ള ക്ഷേത്രാന്തരീക്ഷത്തെ തിരികെ കൊണ്ടുവരാനാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് ക്ഷേത്രഭാരവാഹികള്‍ വ്യക്തമാക്കി. ഭക്തര്‍ക്ക് ദര്‍ശനത്തിന് എത്തുമുമ്പ് വസ്ത്രം മാറാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പരമ്പരാഗത വസ്ത്രങ്ങള്‍ ക്ഷേത്രപരിസരത്തുള്ള കടകളില്‍ നിന്ന് ആവശ്യമെങ്കില്‍ വാങ്ങാമെന്നും അവര്‍ അറിയിച്ചു.
Post Your Comments