2020 മുതല്‍ മിഡ്സൈസ് വിഭാഗത്തിൽപ്പെട്ട കാറുകളിൽ ഡീസല്‍ എന്ജിന് മാത്രമേ ഉൾപ്പെടുത്തുകയൊള്ളു എന്ന് മാരുതി സുസൂകി. ഡീസല്‍ വേരിയന്റുകളുടെ വില്പനയിലുണ്ടായ കാര്യമായ ഇടിവാണ് പുതിയ തീരുമാനത്തിനു പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട്. 30 ശതമാനമാണ് നിലവില്‍ ഡീസല്‍ വാഹനവിപണിയില്‍ മാരുതിയുടെ വിഹിതം. വരും വര്‍ഷങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കുറയുമെന്ന വിലയിരുത്തലുകളും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് ഇതിനായി വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മാരുതി സുസുക്കി. കമ്പനി എംഡി കെനിച്ചി അയുകവയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. മാരുതിയുടെ വലിയ വാഹനങ്ങള്‍ക്കു മാത്രമായിരിക്കും ഭാവിയില്‍ ഡീസല്‍ എന്‍ജിനുകള്‍ നല്‍കുകയെന്നും , ചെറു മോഡലുകള്‍ എല്ലാം പെട്രോള്‍ എന്‍ജിനില്‍ മാത്രമേ ലഭിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments