തിരുവനന്തപുരം: കുസാറ്റിലെ സ്വീപ്പര്‍ നിയമന വിവാദത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ പി.സദാശിവം. സിപിഎമ്മുകാര്‍ക്ക് വേണ്ടി നിയമന റാങ്ക് ലിസ്റ്റില്‍ കൃത്രിമം നടത്തിയെന്നായിരുന്നു ആരോപണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പേര് വിവരങ്ങള്‍ ചോര്‍ത്തി ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. പ്രാദേശിക നേതാവ് കൂടി ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിലെ ആദ്യത്തെ ഇരുപത് പേരുകളും ഇതോടെ പുറത്തായി.
സംഭവത്തില്‍ ജനുവരി അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വീപ്പര്‍ കം ക്ലീനര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളുമായി നടത്തിയ അഭിമുഖത്തില്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് നല്‍കിയ ലിസ്റ്റിലുള്ളവര്‍ക്ക് 17 മാര്‍ക്ക് വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും നിയമനം ലഭിക്കാത്തവരുടെ വെളിപ്പെടുത്തലുണ്ടായിരുന്നു.
Post Your Comments