Latest NewsKerala

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിമർശിച്ചു; വിശദീകരണവുമായി ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. എന്നാൽ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ശബരിമലയില്‍ സ്ത്രീകള്‍ വരരുതെന്ന് പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. എന്നാൽ ശബരിമലയില്‍ സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കുന്നതിന്‍റെ പരിമിതികളാണ് താൻ പറഞ്ഞതെന്ന് കടകംപള്ളി പറഞ്ഞു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രിയുടെ വിശദീകരണം.

ശബരിമലയിലേക്ക് സ്ത്രീകള്‍ വരരുതെന്ന നിലപാടെടുക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമാവില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഎം നിലപാട് അതല്ല. സിപിഎം വിചാരിച്ചാല്‍ എത്ര സ്ത്രീകളെ വേണമെങ്കിലും ശബരിമലയില്‍ കയറ്റാനാവുമെന്നും കോടിയേരി മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button