ന്യൂഡൽഹി•2017-18 സാമ്പത്തിക വർഷത്തിൽ തട്ടിപ്പു വഴി രാജ്യത്തെ ബാങ്കുകൾക്ക് നഷ്ടപ്പെട്ടത് 41167 കോടി രൂപയെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 72 ശതമാനം വർധനവാണ് തട്ടിപ്പിൽ ഉണ്ടായത്. കർശന സുരക്ഷയും നിയന്ത്രണവും ഉള്ളപ്പോഴാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വരുന്നത്.
കഴിഞ്ഞ നാല് വര്ഷം കൊണ്ട് തട്ടിപ്പിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2013-14 സാമ്പത്തിക വർഷത്തിൽ 10170 കോടി രൂപയാണ് ബാങ്കുകൾക്ക് നഷ്ടമായിരുന്നത്. 2017-18 വർഷത്തിൽ 5915 തട്ടിപ്പുകളാണ് രാജ്യത്ത് നടന്നത്. ഫോറിൻ എക്സ്ചേഞ്ച് ട്രാൻസഷൻ, സൈബർ ഇടപാടുകൾ തുടങ്ങിയ രീതികളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത്.
ഒരു ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പുകൾ നടന്നത് ഭൂരിഭാഗവും പൊതുമേഖലാ ബാങ്കുകളിലാണ്. സ്വകാര്യ ബാങ്കുകളിൽ ഇത് ആറ് ശതമാനമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വായ്പ്പതട്ടിപ്പും കൂടുതലായിരുന്നു ഈവർഷം.
Post Your Comments