കണ്ണൂര്‍ : തീവണ്ടി യാത്രയ്ക്കിടയില്‍ കവര്‍ച്ചയ്ക്കിരയായ തമിഴ്‌നാട് സ്വദേശിക്ക് സഹായമേകിയത് പ്രദേശവാസികള്‍. ചെന്നൈ വേദാരണ്യം സ്വദേശിയും അധ്യാപകനുമായ രമേഷ് കുമാറിന്റെ പണവും എടിഎം കാര്‍ഡും ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടമായത്.
ചെന്നൈ മാംഗ്ലൂര്‍ മെയിലില്‍ മൂകാംബിക ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു അദ്ദേഹം. രാവിലെ തീവണ്ടി പയ്യന്നൂരിലെത്തി ഉറക്കമെഴുന്നേറ്റപ്പോഴാണ് പണവും എടിഎം കാര്‍ഡും നഷ്ടപ്പെട്ടതായി ഇദ്ദേഹം മനസ്സിലാക്കിയത്. ഉടന്‍ തന്നെ പരാതി നല്‍കാനായി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി.
അപ്പോഴേക്കും ട്രെയിന്‍ പയ്യന്നൂര്‍ സ്റ്റേഷന്‍ വിട്ടിരുന്നു. കയ്യില്‍ ഒരു നയാ പൈസ പോലുമില്ലാത്ത അദ്ദേഹം കണ്ണൂരിലേക്ക് നടക്കാന്‍ തുടങ്ങി. 29 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് പാപ്പിനിശ്ശേരി എത്തിയപ്പോള്‍ പ്രദേശവാസികള്‍ ഇദ്ദേഹത്തിന്റെ ദുരിത കഥ അറിയുകയും സമീപത്തെ വ്യാപാരികളെല്ലാം ചേര്‍ന്ന് നാട്ടിലേക്ക് തിരിച്ച് പോകൂവാനുള്ള പണം നല്‍കി സഹായിക്കുകയുമായിരുന്നു.
Post Your Comments