ചകിരിയുല്‍പ്പാദനത്തില്‍ കേരളത്തില്‍ ഒരു നിശബ്ദ വിപ്ലവം നടക്കുകയാണ് എന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ സാമ്രത് പഞ്ചായത്ത് ആയ മുഹമ്മ പഞ്ചായത്തിലെ കാട്ടുകടയില്‍ നൂറാമത്തെ ചകിരിമില്ലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ റിവ്യൂ ചെയ്യാനെത്തിയ ധനമന്ത്രി പൂര്‍ണ്ണ സംതൃപ്തനായിരുന്നു. ഫെബ്രുവരി അവസാനം നൂറാമത്തെ മില്ല് ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി സര്‍ക്കാര്‍ പുതിയ അന്‍പത് മില്ലുകള്‍ പണി പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമത്തിലാണ് എന്നും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ തോമസ് ഐസക് അറിയിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മുഹമ്മ പഞ്ചായത്തിലെ കാട്ടുകടയില്‍ നൂറാമത്തെ ചകിരിമില്ലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ റിവ്യൂ ചെയ്തു. അമ്പതാമത്തെ മില്ല് കോഴിക്കോട് ഒരു മാസം മുന്‍പ് ഉദ്ഘാടനം ചെയ്തതാണ് . ഫെബ്രുവരി അവസാനം നൂറാമത്തെ മില്ല് ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി പുതിയ അന്‍പത് മില്ലുകള്‍ പണി പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമത്തിലാണ് . ചകിരിയുല്‍പ്പാദനത്തില്‍ കേരളത്തില്‍ ഒരു നിശബ്ദ വിപ്ലവം നടക്കുകയാണ്.
കാട്ടുകടയില്‍ വിശാലമായ സ്ഥല സൗകര്യങ്ങള്‍ ഉണ്ട് . രണ്ടര ഏക്കര്‍ ഭൂമി, വിശാലമായ ഷെഡ്കള്‍, പൊളൂഷന്‍ ട്രീറ്റ്‌മെന്റ് ടാങ്കുകള്‍ ഉള്‍പ്പടെയുണ്ട് . മാരാരിക്കുളം വികസന പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മില്ല് തൊണ്ടിന്റെ ക്ഷാമവും മറ്റും മൂലം പൂട്ടേണ്ടി വന്നു. പുതിയ യന്ത്രം സ്ഥാപിക്കുകയാണ് . തൊണ്ടിന്റെ ലഭ്യത ഉറപ്പു വരുത്താന്‍ ഒരു കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കിയിട്ടുണ്ട് . വൈക്കത്ത് നിന്ന് അതിന്റെ ആസ്ഥാനം ഇങ്ങോട്ട് മാറ്റാന്‍ പോകുകയാണ് . പൊളൂഷന്‍ ട്രീറ്റ് മെന്റ് സൗകര്യം ഉണ്ടാക്കണം. അന്ന് ചകിരിച്ചോര്‍ ഒരു പ്രശ്‌നം ആയിരുന്നു . എന്നാല്‍ ഇന്ന് ചകിരിച്ചോര്‍ വില കിട്ടുന്ന ഒരു ഉപോല്‍പ്പന്നം ആണ് . അന്ന് മിഷ്യന്‍ ഫാക്ടറി പൊള്ളാച്ചിയില്‍ നിന്ന് യന്ത്രങ്ങള്‍ വാങ്ങിച്ചു കൊടുക്കുകയിരുന്നു . ഇന്ന് കയര്‍ മെഷീന്‍ ഫാക്ടറി ചകിരി യന്ത്രത്തിന്റെ അഞ്ചാമത്തെ പതിപ്പ് ഇറക്കി കഴിഞ്ഞു. നാലുപേരുണ്ടെങ്കില്‍ യന്ത്രം സുഗമമായി പ്രവര്‍ത്തിപ്പിക്കാം . അത്രയ്ക്ക് ആട്ടോമേറ്റഡ് ആണ് . ഒരു ടീം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ തകൃതിയായി അറ്റകുറ്റപ്പണികള്‍ നടത്തി കൊണ്ടിരിക്കുന്നു . ഒരു തീരുമാനം കൂടി എടുത്തു. ചകിരിയും ഉണ്ട് , ഷെഡ്ഉം ഉണ്ട് . ഒരു ചകിരിപിരി സഹകരണ സംഘവും കൂടി ആരംഭിച്ചു കളയാം.
Post Your Comments