ന്യൂഡൽഹി : ഭാരത സ്വാതന്ത്ര ചരിത്രത്തിൽ പകരം വയ്ക്കാനാകാത്ത മൂന്ന് പേരുകൾ ആൻഡമാൻ നിക്കോബാറിലെ മൂന്നു ദ്വീപുകൾക്ക് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഭാഷ് ചന്ദ്രബോസ്,ഷഹീദ്,സ്വരാജ് ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലെ മൂന്ന് ദ്വീപുകൾ ഇനി മുതൽ ഈ പേരുകളിലാകും അറിയപ്പെടുക. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി 150 മീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാക ഉയർത്തി.
വീർ സവർക്കറെ പാർപ്പിച്ചിരുന്ന ജയിലിൽ മോദി സന്ദർശിച്ചു. ഏറെ നേരം പ്രാർത്ഥനയോടെ അദ്ദേഹം ആ ജയിലിൽ കഴിച്ചുകൂട്ടി.റോസ് എന്ന ദ്വീപ് ഇനി സുഭാഷ് ചന്ദ്രബോസിന്റെ ഓർമ്മ പേറുമ്പോൾ നെയ്ൽ,ഹാവ്ലോക് ദ്വീപുകൾ ഷഹീദ്,സ്വരാജ് ദ്വീപുകളാകും. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പേരുകൾ നൽകിയത്.
Post Your Comments