കോഴിക്കോട്: ജില്ലയില്‍ പതിനൊന്ന് ഹോസ്റ്റലുകള്‍ പുതുതായി ആരംഭിച്ചതായി പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ,കെ ബാലന്. ഐ.ടി.ഐകളിലെ ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ നിലവില്‍ ജില്ലയില്‍ എട്ട് ഹോസ്റ്റലുകളാണ് പ്രവര്‍ത്തിക്കുന്നത്. 19 ലക്ഷം രൂപ ചെലവില്‍ മരുത്തോങ്കരയില് നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ പ്രവൃത്തി പൂര്ത്തിക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഹോസ്റ്റലുകളും നവീകരിച്ച് മികച്ച ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രത്യേക പരിഗണ നല്‍കും. ഹോസ്റ്റലുകളില്‍ മദ്യ മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ബോധവത്കരണവും നല്‍കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. നവീകരിച്ച ഈസ്റ്റ് ഹില്‍ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലി (ഗേള്‍സ്)ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments