Latest NewsKerala

സര്‍ക്കാര്‍ തഴഞ്ഞു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍സമരവുമായി മുന്നോട്ട്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും അനിശ്ചിതകാല പട്ടിണി സമരത്തിനൊരുങ്ങുന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് ദുരിതബാധിതരുടെ അമ്മമാരും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ജനുവരി 26ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മുന്നണിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും കുടുംബങ്ങളും നേരത്തെ  സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുന്നതുള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ സമരം മാറ്റിവെച്ചു.

സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ നടപടി ഉണ്ടാവുന്നില്ലെന്നാരോപിച്ചാണ് ഇപ്പോള്‍ വീണ്ടും പട്ടിണി സമരത്തിന് ഒരുങ്ങുന്നത്.സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള അനുകൂല്യങ്ങള്‍ പട്ടികയിലുള്ള മുഴുവന്‍ ദുരിതബാധിതര്‍ക്കും ഉടന്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാണ് പട്ടിണി സമരം. 2017 ജനുവരിയിലാണ് ഇരകള്‍ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായത്. 2017 ഏപ്രിലില്‍ നടന്ന പ്രത്യേക മെഢിക്കല്‍ ക്യാമ്പില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ പരിശോധിച്ച് എന്‍ഡോ സള്‍ഫാന്‍ ഇരകളായി 1905 പേരെ കണ്ടെത്തിയിരുന്നു. പിന്നീട് ഈ പട്ടിക 287 ആയി ചുരുക്കുകയും ചെയ്തിരുന്നു. ഈ കാരണത്താല്‍ നിരവധി ദുരിതബാധിതരാണ് ആനുകൂല്യങ്ങളില്‍ നിന്നും തഴയപ്പെട്ടത്. ഇതിനെതിരേയും നേരത്തേ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button