KeralaLatest NewsIndia

മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും : ഈ സീസണിൽ തന്നെ കയറാനൊരുങ്ങി ആക്ടിവിസ്റ്റുകൾ: കരുതലോടെ ഭക്തർ

മകരവിളക്ക് തീര്‍ഥാടനകാലത്ത് സുരക്ഷ ഒരുക്കുന്നതിനുള്ള പൊലീസ് സംഘത്തെയും തീരുമാനിച്ചു.

പമ്പ: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും.ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണ ഘോഷയാത്രയും അന്നേദിവസം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.14 നാണ് മകരവിളക്കും മകരജ്യോതി ദര്‍ശനവും. മകരവിളക്ക് തീര്‍ഥാടനകാലത്ത് സുരക്ഷ ഒരുക്കുന്നതിനുള്ള പൊലീസ് സംഘത്തെയും തീരുമാനിച്ചു.

ഇതിനിടെ എന്തുവന്നാലും മല ചവിട്ടാനെത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് മനിതി സംഘവും മറ്റ് ആക്ടിവിസ്റ്റുകളും. തനിക്ക് പോലീസ് സുരക്ഷ തന്നില്ലെങ്കിലും പോകുക തന്നെ ചെയ്യുമെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു വ്യക്തമാക്കിക്കഴിഞ്ഞു. സുരക്ഷനല്‍കാമെന്ന ഉറപ്പില്‍ നിന്നും പോലീസ് പിന്മാറിയെന്നും തനിക്ക് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും ബിന്ദു പറയുന്നു .

മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് താന്‍ മടങ്ങിപോകാന്‍ സന്നദ്ധത അറിയിച്ചതെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു .സന്നിധാനത്തു പുതിയ സംഘമാണ് സുരക്ഷയൊരുക്കുന്നത്. സന്നിധാനത്ത് കൊല്ലം കമ്മീഷണര്‍ പി കെ മധു, നെടുമങ്ങാട് എ എസ് പി സുജിത്ത് ദാസ്, പമ്പയില്‍ തിരുവനന്തപുരം ഡിസിപി ആര്‍ ആദിത്യ , ക്രൈംബ്രാഞ്ച് എസ് പി ബി കെ പ്രകാശ് എന്നിവരും നിലയ്ക്കലില്‍ കാസര്‍ഗോഡ് എസ് പി ഡോ ശ്രീനിവാസ്, വി ജി വിനോദ്കുമാര്‍ എന്നിവരുമാണ് കണ്‍ട്രോളര്‍മാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button