പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി. ജനുവരി അഞ്ചിന് അര്‍ധരാത്രി വരെയാണ് ഇലവുങ്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ആണ് ഉത്തരവിട്ടത്. നിരോധനാജ്ഞ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും നീട്ടിയത്. യുവതീ പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം പരിഗണിച്ച് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് കളക്ടര്‍ക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. ശബരിമലയില്‍ അക്രമത്തിനുള്ള സാധ്യത നിലനില്ക്കുന്നുവെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നിരോധനാജ്ഞ നീട്ടിയത്.
Post Your Comments