ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് ഗര്‍ഭണിക്ക് എച്ച്‌ഐവി അണുബാധയേറ്റ സംഭവത്തില്‍ രക്തദാതാവായ 19 വയസുകാരന്‍ ് മരിച്ചു. കുംടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മുധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചത്. അമിത രക്തസ്രാവമാണ് മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് രാജാജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രക്തബാങ്കില്‍ സൂക്ഷിച്ചിരുന്ന രക്തമാണ് ഗര്‍ഭണിക്കു നല്‍കിയത്. രോഗ ബാധിതനാണെന്ന് അറിയുന്നതിന് മുമ്പാണ് യുവാവ് രക്തം നല്‍കിയത്. അതേസമയം ഗോഗം തിരിച്ചറിഞ്ഞ യുവാവ് തന്റെ രക്തം ഇനി ഉപയോഗിക്കരുതെന്ന് രക്ത ബാങ്കില്‍ അറിയിച്ചിരുന്നതായും സൂചനയുണ്ട്. എന്നാല്‍ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയില്‍ ഈ രക്തം സുരക്ഷിതമാണെന്ന് രേഖപ്പെടുത്തിയ വിഭാഗത്തില്‍ സൂക്ഷിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments