Latest NewsKerala

ഇനി മുതല്‍ ഹര്‍ത്താലിനും കോഴിക്കടകള്‍ തുറക്കും : ഹര്‍ത്താല്‍ കാരണം നഷ്ടം 350 കോടിയെന്ന് പൗള്‍ട്രിഫെഡറേഷനും

തിരുവനന്തപുരം : ഹര്‍ത്താലിനെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി പൗള്‍ട്രിഫെഡറേഷനും. സംസ്ഥാനത്ത് അനാവശ്യമായി അടുത്തിടെ ഉണ്ടായ ഹര്‍ത്താലുകള്‍ കാരണം പൗള്‍ട്രി മേഖലയില്‍ 350 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പൗള്‍ട്രിഫെഡറേഷന്‍ അറിയിച്ചു.

ആയതിനാല്‍ ഇനിമുതല്‍ ഹര്‍ത്താലുകളോട് സഹകരിക്കേണ്ട എന്ന നിലപാടിലെത്തിയിരിക്കുകയാണ് കോഴിക്കച്ചവടക്കാര്‍.
വ്യാപാരി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഹര്‍ത്താല്‍ ബഹിഷ്‌കരണ തീരുമാനത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഫെഡറേഷന്‍ നേതാക്കള്‍ അറിയിച്ചു.

സംസ്ഥാനത്ത് എട്ടുലക്ഷത്തിലധികം പേര്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴിലെടുക്കുന്ന മേഖലയാണിത്. 20,000 കോടി വാര്‍ഷിക വിറ്റുവരവുള്ള പൗള്‍ട്രി മേഖലയ്ക്ക് കഴിഞ്ഞ ഓരോ ഹര്‍ത്താല്‍ ദിനത്തിലും 12 മുതല്‍ 15 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button