Latest NewsKerala

കുഞ്ഞാലിക്കുട്ടിക്ക് ലീഗിന്റെ വിമര്‍ശനം

മലപ്പുറം: ലോക്‌സഭയിലെ മുത്തലാഖ് ചര്‍ച്ചയില്‍ പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെതിരെ മുസ്ലീം ലീഗ്. കുഞ്ഞാലിക്കുട്ടിയുടെ വിഷയം പാര്‍ട്ടിയിലും അണികളിലും അതൃപ്തി ഉണ്ടാക്കിയെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും, അണികളുടെ വികാരത്തെ ലീഗ് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി താത്പര്യത്തിനും രാജ്യ താത്പര്യത്തിനും എതിരാണ് കുഞ്ഞാലിക്കുട്ടിയുടെ വിഷയം. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിലപാടുകളും മുന്നറിയിപ്പുകളും ഉണ്ടാകും. കൂടാതെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്കു വിധേയനായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അതേസമയം ലോക്‌സഭയില്‍ സംഭവിച്ച കാര്യങ്ങളെ ആരും ന്യായീകരിക്കില്ലെന്നും ഗൗരവത്തിലിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഉണ്ടായ വിഷയങ്ങള്‍ പാഠമാണെന്നും പഞ്ചായത്ത് തലം മുതലുള്ള ജനപ്രതിനിധികള്‍ അവരുടെ ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തരുതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button