മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി ഇറങ്ങുന്ന ചിത്രം ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ഇതിനോടകം ദേശീയശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞിരിക്കുകയാണ്. 2004 മുതല്‍ 2014 വരെയുള്ള മന്‍മോഹന്‍സിംഗിന്റെ ഭരണകാലം അടിസ്ഥാനമാക്കിയാണ് സിനിമ. എന്നാല്‍ ഇത് ബിജെപിയുടെ ഗൂഡാലോചനയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.
മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത് .വ്യാഴാച്ചയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയത് . വിവാദമായ ട്രെയ്‌ലറിനെ കുറിച്ച സംസാരിക്കുകയായിരുന്നു ദേവഗൗഡ. മാസങ്ങളായി ഇതിനെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ആരാണ് അനുമതി കൊടുത്തത് എന്ന് അറിയില്ല. താന്‍ ചിത്രം കണ്ടിട്ടില്ലെന്നും താനും ഒരു ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1996 ലെ പൊതുതിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്നു കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ മന്ത്രിസഭ രൂപികരിച്ചു. അന്ന് യാദൃശ്ചികമായി പ്രധാനമന്ത്രി പദത്തില്‍ എത്തിയ അദ്ദേഹം 1997 ഏപ്രില്‍ വരെ തുടര്‍ന്നു. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നു. വിജയ് രത്നാകര്‍ ഗുട്ടെ സംവിധാനം ചെയുന്ന സിനിമയില്‍ മന്‍മോഹന്‍ സിങ്ങായി അനുപം ഖേറും സഞ്ജയ് ദാരുവായി അക്ഷയ് ഖന്നയും വേഷമിടുന്നു .
Post Your Comments