Latest NewsKerala

മന്നംജയന്തിയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍

ചങ്ങനാശ്ശേരി: മന്നംജയന്തിയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍. സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനും മന്നം നഗറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പന്തലിലാണ് ആഘോഷങ്ങള്‍. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബ ന്ധപ്പെട്ട് എന്‍എസ്എസ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ നടക്കുന്ന സമ്മേളനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. സമ്മേളന നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പന്തലിന്റെയും വേദിയുടെയും ഭക്ഷണശാലയുടെയും നിര്‍മാണം പൂര്‍ത്തിയായി.

മലബാര്‍ മേഖലയില്‍ നിന്നും ഹൈറേഞ്ചില്‍ നിന്നും തിങ്കളാഴ്ച മുതല്‍ പ്രതിനിധികള്‍ എത്തിത്തുടങ്ങും. ജനുവരി ഒന്നിന് രാവിലെ ആറിന് പ്രഭാതഭേരിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് എട്ടിന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടക്കും. 10.15ന്

മന്നം ജയന്തി ദിനമായ ജനുവരി രണ്ടിനു പ്രഭാതഭേരിയോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. തുടര്‍ന്ന് ഭക്തഗാനാലാപം, 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന തുടങ്ങും. ജയന്തി സമ്മേളനത്തിനു എത്തിച്ചേരുന്ന വിശിഷ്ടാതിഥികള്‍ക്കു 10.30ന് സ്വീകരണം. സമ്മേളനം 10.45ന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഹൈക്കോടതി ജഡ്ജി എ വി രാമകൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷനുമായ സി രാധാകൃഷ്ണന്‍ മന്നം അനുസ്മരണ പ്രഭാഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button