
ദോഹ : ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കുറുവ പഞ്ചായത്ത് പാങ്ങ്ചേണ്ടി മോയിക്കൽ അബ്ദുൽ ഗഫൂർ (32) ആണ് മരിച്ചത്. നേരത്തെ റിയാദിലായിരുന്ന ഗഫൂർ ആറ് മാസം മുമ്പാണ് ഖത്തറിൽ ഡ്രൈവറായി എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി കെഎംസിസി മങ്കട മണ്ഡലം പ്രസിഡൻറ് മുസ്തഫ കൂരി അറിയിച്ചു.
പിതാവ് പരേതനായ മോയിക്കൽ അബ്ദു. ഭാര്യ: സുലൈഖ
Post Your Comments