എക്സ്.യു.വി 500(XUV 500)ന്റെ കുഞ്ഞനുജനായി വിപണിയിൽ എത്താൻ തയ്യാറെടുക്കുന്ന കോംപാക്ട് എസ്.യു.വി XUV 300(എക്സ്.യു.വി 300)ന്റെ ബുക്കിംഗ് മഹീന്ദ്ര ആരംഭിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 15 -നാണ് വാഹനം വിപണിയിലെത്തുമെന്നു കരുതുന്ന വാഹനത്തിനു 10000 രൂപയ്ക്കടുത്താണ് ബുക്കിങ്ങ് ചാർജെന്നും സൂചന.
സാങ് യോങ് ടിവോളി X100 പ്ലാറ്റ്ഫോമിനെ പരിഷ്കരിച്ച് XUV500 -നെ അനുസ്മരിപ്പിക്കും വിധം സബ്-ഫോർ-മീറ്റർ രീതിയിലുള്ള രൂപകൽപ്പനായാണ് എക്‌സ്‌യുവി300നു നൽകിയിരിക്കുന്നത്. അഞ്ച് സീറ്ററായ ഈ കോംപാക്ട് എസ്.യു.വി ധാരാളം സ്പേസും,യാത്രികർക്ക് കംഫർട്ടും നൽകുന്നു. കൂടാതെ ഈ ശ്രേണിയിൽ ഏറ്റവും കൂടുതൽ വീൽബേസ് ഉള്ള വാഹനമാണ് XUV300. 2.6 മീറ്ററാണ് വീൽബേസ്.
മറാസോയിൽ നൽകുന്ന എഞ്ചിൻ രീതി ഈ വാഹനത്തിലും പ്രതീക്ഷിക്കാം. LED DRL -ഓട് കൂടിയ ഹെഡ് ലാമ്പ് , ഏഴ് എയർബാഗുകൾ, മുഴുവൻ വീൽ ഡിസ്ക് ബ്രേക്കുകൾ, ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്ട്രോൾ സിസ്റ്റം എന്നീ സവിശേഷതകൾ പ്രതീക്ഷിക്കാം. നിരത്തിലെത്തുമ്പോൾ മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, ഫോർഡ് എക്കോസ്പോർട് എന്നിവയ്ക്ക് വെല്ലുവിളിയായിരിക്കും XUV300.
Post Your Comments