ഭോപാല്‍: മധ്യപ്രദേശില്‍ ബിജെപി ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പ്രേരിത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിന്റെ ആലോചന. നിയമമന്ത്രി പി.സി ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി ഭരണകാലത്ത് മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത കേസുകള്‍ റദ്ധാക്കാന്‍ ശുപാര്‍ശചെയ്യും.
കൂടാതെ പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുത്തതിന്റെ പേരില്‍ യൂണിയന് പ്രവര്‍ത്തകരായ ജീനക്കാര്ക്കുമേല് ചുമത്തിയ കേസുകള്‍ റദ്ധാക്കുന്നതിനും നടപടിയെടുക്കും.മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നമിയമം കൊണ്ടുവരും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വിചാരണ വേഗത്തിലാക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ കൊണ്ടുവരുമെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്നതിലാണ് സര്‍ക്കാരിന്റെ മുന്തിയ പരിഗണനയെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് നേരത്തെ വാഗ്ധാനം ചെയ്തിരുന്നു.
Post Your Comments