തൃശ്ശൂര്‍: അതിശയിപ്പിക്കുന്ന വിലക്കുറവിൽ വാഴനാര് കൊണ്ടുളള സാനിറ്ററി പാഡുകള്‍. വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച് നിര്‍മ്മിച്ച സാനിറ്ററി പാഡുകള്‍ വിപണിയിലേക്ക്. ഗുജറാത്തിലെ ‘ശാശ്വത്’ എന്ന കര്‍ഷക കൂട്ടായ്മ നിര്‍മ്മിക്കുന്ന നാപ്കിനുകള്‍ ഗുജറാത്ത് സര്‍ക്കാരിന്റെ സഹായത്തോടെയാണ് വിപണിയിലെത്തിക്കുക.
മൂന്ന് രൂപയാണ് നാപ്കിന്റെ വില . വിലക്കുറവും ഭാരക്കുറവും കൂടുതല്‍ ആഗിരണ ശേഷിയുമാണ് ഇവയുടെ പ്രത്യേകത. നിലവില്‍ വിപണിയിലുള്ള നാപ്കിനുകളേക്കാള്‍ മികച്ചവയാണിതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
തൃശ്ശൂരില്‍ നടക്കുന്ന വൈഗ കൃഷി മേളയിലാണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കര്‍ഷക കൂട്ടായ്മ നിര്‍മ്മിക്കുന്ന നാപ്കിനുകള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. 20 കര്‍ഷകരാണ് ശാശ്വതില് ഉള്ളത്. കഴിഞ്ഞ നാല് മാസമായി നാപ്കിനിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
Post Your Comments