Latest NewsKerala

ആശുപത്രി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

പത്തനംതിട്ട: നിർമാണത്തിലിരിക്കുന്ന കോന്നി മെഡിക്കൽ കോളേജിൽ നിയമിച്ച ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ഡോക്ടർമാരടക്കമുള്ള ജീവനക്കാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കോന്നി എംഎൽഎ ആരോപിച്ചു.

മെഡിക്കൽ കോളേജിന്‍റെ നിർമ്മാണ പ്രവർത്തനം 80 ശതമാനത്തിലധികം പൂർത്തീകരിച്ചിരിക്കുകയാണ്.  അഞ്ച് ദിവസം മുൻപാണ് കോന്നി മെഡിക്കൽ കോളേജിലെ ജീവനക്കാരെ കൂട്ടത്തോടെ മാറ്റികൊണ്ട് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ ഉത്തരവിറങ്ങിയത്. നിലവിലെ പ്രിൻസിപ്പൽ അടക്കം 13 പേരെയാണ് മറ്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുന്നത്. മൂന്ന് പേരെ കോന്നി മെഡിക്കൽ ജോളേജിന്‍റെ തിരുവനന്തപുരത്തെ താത്കാലിക ഓഫീസിലേക്കാണ് മാറ്റിയിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് വർഷമായി ജീവനക്കാർ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. പ്രിൻസിപ്പൽ ഒഴികെയുള്ള പോസ്റ്റുകളിലേക്ക് പകരം ആരെയും നിയമിച്ചിട്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button