Latest NewsKeralaNattuvartha

വാഹനാപകടത്തിൽ യു​വാവിനു ദാരുണാന്ത്യം

ക​യ്പ​മം​ഗ​ലം: വാഹനാപകടത്തിൽ യു​വാവിനു ദാരുണാന്ത്യം. ക​യ്പ​മം​ഗ​ലം എ​ട​ത്തി​രു​ത്തി അ​യ്യ​ന്‍​പ​ടി​യി​ല്‍ സ്വ​കാ​ര്യ​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ കാ​റോ​ടി​ച്ചി​രു​ന്ന കൂ​ളി​മു​ട്ടം സ്വ​ദേ​ശി കി​ള്ളി​ക്കു​ള​ങ്ങ​ര വീ​ട്ടി​ല്‍ വി​നീ​ത് (25) ആ​ണു മരിച്ചത്. ഞായറാഴ്ച വൈ​കുന്നേരം നാ​ലോ​ടെ പെ​രി​ഞ്ഞ​ന​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ ബ​സാണ് കാ​റു​മാ​യി കൂ​ട്ടി​യി​ടിച്ചത്. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​നീ​തി​നേ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന എ​ട​ത്തി​രു​ത്തി കു​ന്പ​ള​പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ  പ്ര​ജി​ത്ത് (29),  അ​ജ​ല്‍ (15) എ​ന്നി​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വി​നീ​തിനെ രക്ഷിക്കാനായില്ല. സാ​ര​മാ​യി പ​രി​ക്കേ​റ്റ ബ​സ് യാ​ത്ര​ക്കാ​രെയും ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button