ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കില്‍ ഇതുവരെ 19 ലക്ഷത്തില്‍പരം അക്കൗണ്ടുകള്‍. 2017 ജനുവരി 30 മുതലുള്ള കണക്കാണിതെന്ന് കേന്ദ്ര സഹമന്ത്രി ശിവ് പ്രതാപ് ശുക്ല രാജ്യസഭയില്‍ അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 20 വരെ 9,75,806 ട്രാന്‍സാക്ഷനുകളും നടന്നിട്ടുണ്ട്.
2017 ജനുവരി 30ന് പരീക്ഷണാടിസ്ഥാനത്തില്‍ റായ്പുരിലും റാഞ്ചിയിലുമാണ് ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. 2016-17ല്‍ 1654 അക്കൗണ്ടുകളും 2017-18ല്‍ 7,735 അക്കൗണ്ടുകളും തുറന്നു. ഈ മാസം 24 വരെ 18,96,410 അക്കൗണ്ട് ഉടമകളാണ് ഐപിപിബിയിലുള്ളത്.
Post Your Comments