പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ അക്കൗണ്ടുമായി എത്തിയിരിക്കുകയാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. ഇത്തവണ മാക്സിമ സേവിംഗ്സ് അക്കൗണ്ടുകളും, ബിസിനസ് മാക്സിമ കറന്റ് അക്കൗണ്ടുകളുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബാങ്കിന്റെ പുതിയ നീക്കം. രണ്ട് സേവിംഗ്സ് അക്കൗണ്ടുകളിലും വിവിധ തരത്തിലുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ മുതൽ മാക്സിമ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. ഉയർന്ന ഇടപാട് പരിധി, സൗജന്യ ചെക്ക്-ഡിഡി നൽകൽ, എല്ലാ ചാനലുകളിലും സൗജന്യ ഇടപാടുകൾ, ഏത് ശാഖയിൽ നിന്നും പരിധിയില്ലാത്ത പണം നിക്ഷേപവും പിൻവലിക്കലും എന്നീ സേവനങ്ങൾ മാക്സിമ സേവിംഗ്സ് അക്കൗണ്ടിൽ ലഭ്യമാകും. ഈ അക്കൗണ്ട് 7.5 ശതമാനം വരെയാണ് വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ബിസിനസുകാരെയും സംരംഭകരെയും ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്തതാണ് മാക്സിമ കറന്റ് അക്കൗണ്ട്. സൗകര്യപ്രദമായ ഓൺലൈൻ ബാങ്കിംഗ്, ഇൻസ്റ്റന്റ് ഫണ്ട് ട്രാൻസ്ഫർ, ക്യാഷ് മാനേജ്മെന്റ് തിരഞ്ഞെടുപ്പുകൾ തുടങ്ങിയവ ലഭ്യമാണ്. ഇത്തരം അക്കൗണ്ടുകളിൽ നിന്ന് പ്രതിദിനം 5 ലക്ഷം രൂപ വരെ എടിഎം മുഖാന്തരം പിൻവലിക്കാൻ സാധിക്കും.
Also Read: വൈദികൻ തൂങ്ങിമരിച്ച നിലയിൽ
Post Your Comments