ന്യൂഡല്‍ഹി: ഭൂമിയിടപാട് കേസില്‍ അഴിമതിയാരോപണം നേരിടുന്ന റോബര്‍ട്ട് വദ്രയ്ക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കും എതിരായ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹരിയാന സര്‍ക്കാരിന്റെ അനുമതി. സോണിയാഗാന്ധിയുടെ മരുമകന്‍ വദ്രയുടെ ഇടപാടുകള്‍ ഹരിയാന, രാജസ്ഥാന്‍ ഡല്‍ഹി എന്നിവിടങ്ങളിലാണ്. വദ്രയ്‌ക്കെതിരായി ഈ സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചിരുന്നു .
എന്നാൽ ഇപ്പോൾ രാജസ്ഥാൻ കോൺഗ്രസ് ഭരിക്കുന്നതിനാൽ തന്നെ കേസ് എത്രത്തോളം മുന്നോട്ടു പോകുമെന്ന് യാതൊരു നിശ്ചയവുമില്ല. ഇതിനിടെയാണ് ഹരിയാന ഭൂമിയിടപാടിൽ അന്വേഷണത്തിന് സർക്കാർ തന്നെ അനുമതി നൽകിയത്. ഗുരുഗ്രാം പൊലീസ് കമ്മീഷണര്‍ കെ.കെ.റാവുവാണ് അനുമതി ലഭിച്ച കാര്യം വ്യക്തമാക്കിയത്. ഗുരുഗ്രാം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയത്.
Post Your Comments