KeralaLatest News

ലഹരി മരുന്ന് കേസ് : അശ്വതി ബാബുവിന്റെ വെളിപ്പെടുത്തല്‍ മുഖവുരയ്ക്ക് എടുക്കാതെ പോലീസ്.

കൊച്ചി: ലഹരി മരുന്നു കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബുവിന്റെ സെക്‌സ് റാക്കറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ്. തനിക്ക് സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്നും അശ്വതി തന്നെ ദുരുപയോഗം ചെയ്തു എന്നുമുള്ള അശ്വതിയുടെ ആരോപണം മുഖവിലക്കെടുക്കാതെ ലഹരിമരുന്ന് കേസില്‍ ശക്തമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം എന്നാണ് സൂചന. ലൈംഗിക കേസുകള്‍ കോടതി പരിഗണിക്കുമ്പോള്‍ ദുര്‍ബലപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് പൊലീസ് ഇതിലേക്ക് കടക്കാത്തത്.

അശ്വതി ബാബുവിനെ ചുറ്റിപ്പറ്റിയുള്ള ലഹരി ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങിയ പൊലീസിന് അവരുടെ ഫല്‍റ്റില്‍ നടക്കുന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ചാണ് വിവരം ലഭിച്ചത്. ഇതോടെയാണ് ലഹരിമരുന്ന് ഇടപാടുകളെയും ഫല്‍റ്റില്‍ നടക്കുന്ന ലഹരി വിരുന്നുകളെക്കുറിച്ചും വിവരം ലഭിച്ചത്.

അശ്വതി ബാബു ലഹരിമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനായി ഗോവ സന്ദര്‍ശിച്ചിരുന്നതായി നേരെത്ത തന്നെ പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെവച്ചു പരിചയപ്പെട്ട ബെംഗളൂരു സ്വദേശിയായ യുവാവാണു ലഹരിമരുന്ന് ഇടപാടുകള്‍ക്കു നടിയെ സഹായിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊച്ചിയില്‍ ലഹരി മരുന്നു പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിനു നടിയെ സഹായിച്ചിരുന്നതും ഈ യുവാവാണ്. കൊച്ചിയിലെ അവരുടെ ഫ്‌ളാറ്റില്‍ നടന്നിരുന്ന ലഹരി പാര്‍ട്ടികളില്‍ നടിയുടെ സഹപ്രവര്‍ത്തകര്‍ ചിലര്‍ പങ്കെടുത്തിരുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു.

ഇവരുടെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച വാട്‌സാപ്പ് സന്ദേശങ്ങളില്‍നിന്നാണു അതേസമയം സിനിമാ രംഗത്തുള്ള ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഇവരെയും പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button