തൃശ്ശൂര്‍ :പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു വിഭാഗം വിശ്വാസികള്‍ കുര്‍ബാന തടഞ്ഞു. തൃശ്ശൂര്‍ അന്തിക്കാടിനടുത്ത് ചാഴൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ഇന്ന രാവിലെയാണ് വികാരിയും ഒരു വിഭാഗം വിശ്വാസികളും തമ്മില്‍ കുര്‍ബാനയ്ക്കിടെ വാക്കു തര്‍ക്കമുണ്ടായത്.
സത്രീകളുടെ നേതൃത്വത്തിലായിരുന്നു ആദ്യം തടഞ്ഞത്. പീന്നീട് കൂട്ടത്തിലെ പുരുഷന്മാരും വികാരിയുമായി തര്‍ക്കത്തില്‍ പങ്കു ചേര്‍ന്നു.
പള്ളിയുടെ മുഖം കിഴക്കുഭാഗത്തുള്ള പഞ്ചായത്ത് റോഡിലേക്ക് പണിയണമെന്ന് ഒരു വിഭാഗവും പടിഞ്ഞാറ് ഭാഗത്തുള്ള പിഡബ്ല്യുഡി റോഡിന് അഭിമുഖമായി പണിയണമെന്ന് മറുഭാഗവും തമ്മിലുള്ള തര്‍ക്കമാണ് പണിയുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാക്കിയത്.
കഴിഞ്ഞവര്‍ഷം പുതുതായി ചാര്‍ജെടുത്ത വികാരി പള്ളി കിഴക്ക് ഭാഗത്തേക്ക് പണിയണമെന്ന് നിര്‍ബന്ധബുദ്ധിയോടെ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണെന്നാണ് ആരോപണം. ഇതാണ് വികാരിക്കെതിരെ തിരിയാന്‍ ഒരു കൂട്ടം വിശ്വാസികളെ പ്രേരിപ്പിച്ചത്.
Post Your Comments