ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡിനെ സഹായിച്ചത് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്. 2019 ല്‍ അധികാരത്തില്‍ വരുമ്പോള്‍ മോദി സര്‍ക്കാരും അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡും തമ്മിലുള്ള അവിശുദ്ധ ഇടപാടിനെ കുറിച്ച് അന്വേഷിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡിനെ യുപിഎ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കി 100 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡിന് മോദി സര്‍ക്കാര്‍ നല്‍കിയെന്നും കോണ്‍ഗ്രസ് പറഞ്ഞു.
അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് ഇന്നലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരുന്നു.മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. ഏത് സാഹചര്യത്തിലാണ് പേര് പരാമര്‍ശിച്ചതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഇറ്റാലിയന്‍ വനിതയുടെ മകനെക്കുറിച്ചും പറഞ്ഞെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.
അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് മിഷേലിനെതിരൊയ കുറ്റം. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്‍റ്റ്ലാന്‍ഡുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്. അതെ സമയം മിഷേലിനെ അഭിഭാഷകരെ കാണാന്‍ അനുവദിക്കരുത്. അഭിഭാഷകര്‍ മിഷേലിനെ പറഞ്ഞ് പഠിപ്പിക്കുന്നു. ഒരു കുടുംബത്തിന്‍റെ പേര് പറയാന്‍ മിഷേലില്‍ സമ്മര്‍ദം ചെലുത്തുന്നതായും കോണ്‍ഗ്രസ് പ്രതികരിച്ചു.
Post Your Comments