വയനാട്: വയനാട് പ്രശാന്തിഗിരിയിലെ കുരിശുപള്ളി മാനന്തവാടി രൂപത സ്വകാര്യവ്യക്തിക്ക് വിറ്റതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി വിശ്വാസികൾ. ഇവർ പിരിവിട്ടു വാങ്ങിയ രണ്ടു സെന്റ് ഭൂമിയും കുരിശുമാണ് ഷോപ്പിംഗ് ക്ലോപ്ലക്സ് പണിയാനായി ഇടവക വികാരിയുടെ സഹായത്തോടെ വിറ്റത്. പ്രശാന്തിഗിരി ഇടവകയുടെ ഭാഗമായ വാളാട് 40 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പിരിവിട്ട് ഭൂമി വാങ്ങി കുരിശുപള്ളി സ്ഥാപിച്ചത്. അന്നുമുതല്‍ എല്ലാ വര്‍ഷവും പ്രാര്‍ത്ഥനാചടങ്ങുകള്‍ നടക്കാറുമുണ്ട്.
എന്നാല്‍ ഇടവക വികാരി ഫാ ചാക്കോ വാഴക്കാല രണ്ടാഴ്ച്ച മുൻപ് ഭൂമി വിറ്റുവെന്നാണ് ആരോപണം.വില്‍പ്പന റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി മാനന്തവാടി ബിഷപ്പ് ജോസ് പോരുന്നേടം അവഗണിച്ചതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായത്. ഭൂമിയപാട് റദ്ദാക്കി ഇടവക വികാരിക്കും ബിഷപ്പിനുമെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് വിശ്വാസികൾക്കുള്ളത്.
സംഭവത്തിൽ പൊലീസിനും ജില്ലാ കളക്ടര്‍ക്കും വിശ്വാസികൾ പരാതി നല്‍കി. അതേസമയം വില്‍പ്പന ഫാ ചാക്കോ വാഴക്കാലയുടെ മാത്രം തീരുമാനമെന്നാണ് മാനന്തവാടി രൂപതയുടെ വിശദീകരണം
Post Your Comments