ധാക്ക: ബംഗ്ലാദേശില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം റദ്ദാക്കി. പതിനൊന്നാമത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ സുരക്ഷയുടെ ഭാഗമായാണ് നടപടി. ആറ് ലക്ഷത്തോളം സുരക്ഷ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. 350 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
പരസ്യപ്രചരണം അവസാനിച്ചതിനുശേഷവും സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി ശെയ്ഖ് ഹസീനയ്ക്കാണ് വോട്ടെടുപ്പില്‍ മുന്‍തൂക്കം. ജയിച്ചാല്‍ തുടര്‍ച്ചയായി മൂന്നുതവണ ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയാകുന്ന നേതാവാകും ശെയ്ഖ് ഹസീന.
Post Your Comments