ലഖ്‌നൗ : ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അറിയുന്നത് അക്രമത്തിന്റെ ഭാഷ മാത്രമാണ്. അതിനാലാണ് ഇത്തരത്തിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് നടക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു.
ഈ അക്രമമുണ്ടായിരിക്കുന്നതിന്റെ കാരണം മുഖ്യമന്ത്രിയാണ്. ഒരു വേദിയിലോ പൊതുയോഗത്തിലോ എത്തുമ്പോള്‍ അദ്ദേഹം സംസാരിക്കുന്നത് അക്രമത്തെ കുറിച്ച് മാത്രമാണ്’ അഖിലേഷ് കൂട്ടിച്ചേര്‍ത്തു
ഇന്നലെ ഗാസിപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലി കഴിഞ്ഞതിന് പിന്നാലെയായിരുന്നു അക്രമ സംഭവം. നിഷാദ് സമുദായക്കാര്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു അക്രമമുണ്ടായത്. റാലിയില്‍ സുരക്ഷാ ചുമതല നിര്‍വ്വഹിച്ച ശേഷം നോഹാര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന സുരേഷ് വല്‍സ് പ്രതിഷേധ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ചെല്ലുകയായിരുന്നു. ഇവിടെ വെച്ചാണ് പ്രതിഷേധക്കാര്‍ പൊലീസിനെ കല്ലെറിഞ്ഞത്. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Post Your Comments